മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണുകൾ തണുപ്പിക്കാൻ Yenu opticals
അജിതാ ജയ്ഷോർ സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി Mob:94957 75311
തൃശൂർ: കോവിഡ് 19, വ്യാപന പ്രതിരോധ ദൗത്യവുമായ് തൃശൂർ നഗരത്തിൽ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ കണ്ണുകൾ സംരക്ഷിക്കാൻ നഗരത്തിലെ എം.ഒ റോഡിൽ പ്രവർത്തിക്കുന്ന Yenu opticals സിന്റെ സഹായഹസ്തത്തിന് പൊതുജനങ്ങളുടെ അഭിനന്ദന പ്രവാഹം. കോവിഡ് പ്രതിരോധവും വ്യാപനവും ലക്ഷ്യമാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗമടക്കം ജാഗ്രതയിലും കരുതലിലുമാണ്. തെരുവുകളിൽ അലയുന്നവർക്ക് ഭക്ഷണവും വെള്ളവും, രോഗികൾക്ക് മരുന്നുകളും ലഭ്യമാക്കി കാരുണ്യ പ്രവർത്തനങ്ങളിൽ വളരെ മുന്നോട്ട് പോയ്‌കൊണ്ടിരിക്കുന്ന എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ജനമനസുകളിൽ ഇടം പിടിച്ചു കഴിഞ്ഞു. ലോക് ഡൗൺ കാലയളവുകളിൽ ഈ വിഭാഗം നടത്തി കൊണ്ടിരിക്കുന്ന ബോധവൽക്കരണ യജ്ഞം ശ്രദ്ധേയമാണ്.
Yenu opticals അതുകൊണ്ട് തന്നെയാണ് പതിവിൽ കവിഞ്ഞ് നഗരത്തിൽ കനത്ത ചൂടിൽ നഗര പാതകളിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കണ്ണടകൾ നൽകിയത്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ യാസർ സിദ്ധിക്ക് നൽകിയ കണ്ണടകൾ ഏറ്റുവാങ്ങിയത് തൃശൂർ ഡപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.സുരേഷായിരുന്നു.ചടങ്ങിൽ ആർ.ടി.ഒ ഷാജി മാധവൻ,, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഒ.കെ അനിൽ, തൃശൂർ ജോയിന്റ് ആർ.ടി.ഒ പ്രകാശ് എന്നിവർ കോവിഡ് പ്രതിരോധത്തിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് സ്വരാജ് ഗ്രൗണ്ടിൽ വച് നടത്തിയ ചടങ്ങിൽ മറ്റു ഉദ്യോഗസ്ഥർക്കും കണ്ണടകൾ വിതരണം ചെയ്തു,,
Comments (0)